ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഞെട്ടലാകും, അക്രമിക്കപ്പെട്ട നടി മകളെ പോലെ: ഇന്ദ്രന്‍സ്

നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇന്ദ്രന്‍സ്. അക്രമിക്കപ്പെട്ട നടിയും താനുമായി അടുപ്പം സൂക്ഷിക്കുന്നവരാണ് എന്നും തനിക്ക് മകളെ പോലെയാണ്. സത്യമറിയാതെ എങ്ങനെ ഒരാളെ കുറ്റക്കാരനാക്കും എന്നാണ് ഇന്ദ്രന്‍സ് ചോദിക്കുന്നത്.

ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുക. ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തനിക്ക് അത് ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ഈ സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ട്.

പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഹോം സിനിമ ഇറങ്ങിയപ്പാഴാണ് ദിലീപുമായി അവസാനമായി സംസാരിച്ചത്. പക്ഷേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയും സംസാരിച്ചിട്ടില്ല എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

അതോടൊപ്പം നടിയോടുള്ള ആത്മബന്ധത്തെ കുറിച്ചും ഇന്ദ്രന്‍സ് സംസാരിക്കുന്നുണ്ട്. അവള്‍ വളരെ നല്ല പെണ്‍കുട്ടിയാണ്. തനിക്ക് മകളെ പോലെയാണ്. നടിക്ക് സംഭവിച്ചത് കേട്ട് തനിക്ക് വളരെ വിഷമം തോന്നി എന്നാണ് ഇന്ദ്രന്‍സ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.