ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് കളിയാക്കുന്നവരെ മൈന്‍ഡ് ചെയ്യാറില്ല; കാരണം തുറന്നുപറഞ്ഞ് ടൊവിനോ

ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്തതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവരെ താന്‍ മൈന്‍ഡ് ചെയ്യില്ലെന്ന് ടൊവിനോ തോമസ്. ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നല്ല പറഞ്ഞത് എന്നും അങ്ങനെയാണെങ്കില്‍ മെസിയും റൊണാള്‍ഡോയും മോശക്കാരാണോ എന്നും ക്ലബ്ബ് എഫ് എം യുഎഇക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭാഷ എന്നത് ഒരു അലങ്കാരമായിട്ടല്ല ആവശ്യമായിട്ടാണ് താന്‍ കാണുന്നത്, എപ്പോഴും പരിമിതികളെ മറികടക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കും, ഭാഷയ്ക്ക് അത്രയുമല്ലേ ആവശ്യമുള്ളൂ എന്നും കമ്മ്യൂണിക്കേറ്റ് ചെയ്താല്‍ പോരേ എന്നും ടൊവിനോ അഭിപ്രായപ്പെട്ടു.

‘ഇംഗ്ലീഷ് പറയാന്‍ അറിയില്ല എന്നല്ല പറഞ്ഞത്. എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയും. ഭാഷയ്ക്ക് അത്രേയല്ലേ ആവശ്യമുള്ളൂ. റൊണാള്‍ഡോയും മെസിയും എന്താ മോശമാണോ? അവര്‍ എന്തെങ്കിലും കുറവുള്ള ആളുകളാണോ ഭാഷ എന്ന് പറയുന്നത് ഒരു അലങ്കാരമായിട്ടല്ല, അത് ആവശ്യത്തിനാണ്.

Read more

എപ്പോഴും എന്റെ പരിമിതികളെ മറികടക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. ഇന്ന് ഞാന്‍ സിനിമയിലുണ്ട്. അത്രേയുള്ളൂ. ‘ ടൊവിനോ കൂട്ടിച്ചേര്‍ത്തു.