ഞാന്‍ ആ തീരുമാനം മാറ്റി, ഇനി വിജയ് സേതുപതിക്കൊപ്പം അഭിനയിക്കണം: ശിവകാര്‍ത്തികേയന്‍

തനിക്ക് വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍. നിലവിലെ ട്രെന്‍ഡനുസരിച്ച് മള്‍ട്ടിസ്റ്റാറര്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യകാലത്തൊക്കെ സോളോ സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്നായിരുന്നു എന്റെ തീരുമാനം. അപ്പോള്‍ മാത്രമേ എന്റെ പോസിറ്റീവും നെഗറ്റീവും എല്ലാം അറിയൂ എന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

മള്‍ട്ടിസ്റ്റാറര്‍ സിനിമകള്‍ ഇപ്പോള്‍ ട്രെന്‍ഡാണ്. വിജയ് സേതുപതിയുടെ കാര്യം നോക്കൂ അദ്ദേഹം ശക്തമായ കഥാപാത്രമുള്ള സിനിമകളാണ് തിരഞ്ഞെടുക്കുന്നത്,

ഞാനോ വിനോദത്തിന് പ്രാധാന്യമുള്ള വേഷങ്ങളും ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ച് ഒരു മള്‍ട്ടിസ്റ്റാറര്‍ ചിത്രം അഭിനയിക്കുകയാണെങ്കില്‍ അത് മികച്ച ഒരു സിനിമയായിരിക്കും. അങ്ങനെ ഒരു ഓഫര്‍ വരികയാണെങ്കില്‍ നിശ്ചയമായും ഓകെ പറയും അദ്ദേഹം വ്യക്തമാക്കി.