'സ്ലീവ്‌ലെസ് വേണ്ട സാര്‍, അത് ഞാന്‍ ഇടില്ല' എന്ന് പറഞ്ഞതാണ്.. തമിഴില്‍ പോയി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി: ഹണി റോസ്

കരിയറിന്റെ തുടക്കത്തില്‍ സ്ലീവ്‌ലെസ് ടോപ്പുകളും ഷോര്‍ട്‌സുകളും ധരിക്കാന്‍ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെന്ന് ഹണി റോസ്. തമിഴ് ഇന്‍ഡസ്ട്രിയില്‍ പോയപ്പോള്‍ ഗ്ലാമറസ് വസ്ത്രം ധരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ‘ചങ്ക്‌സ്’ എന്ന സിനിമയിലാണ് ആദ്യമായി ഷോര്‍ട്‌സ് ഇട്ട് അഭിനയിച്ചത് എന്നാണ് ഹണി റോസ് പറയുന്നത്.

തമിഴില്‍ ആദ്യം സിനിമ ചെയ്യാനായി പോയപ്പോള്‍ തനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ്‌ലെസ് ആയിരുന്നു. ഭയങ്കര സങ്കടമായിരുന്നു അത് ഇടാന്‍. താന്‍ അവിടെ വലിയ പ്രശ്‌നം ഉണ്ടാക്കി. ‘സാര്‍ എനിക്ക് സ്ലീവ്‌ലെസ് വേണ്ട സാര്‍, അത് ഞാന്‍ ഇടില്ല’ എന്നൊക്കെ പറഞ്ഞു.

അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവര്‍ ചിന്തിക്കുക. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അതില്‍ എന്ത് കുഴപ്പമാണ് ഉള്ളത് എന്നായി തന്റെ ചിന്ത. ഒരു ഡ്രസ് എന്നതിലപ്പുറം വേറെ ഒന്നുമില്ലെന്ന് ചിന്തിക്കാന്‍ തുടങ്ങി.

പക്ഷെ നമ്മുടെ മൈന്‍ഡ് സെറ്റ് അങ്ങനെയാണല്ലോ. അതെല്ലാം നമ്മുടെ കുഴപ്പമാണ്. ഇതിന്റെ പേരില്‍ തമിഴില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കുറേ ചീത്ത വരെ കേട്ടിട്ടുണ്ട്. നിങ്ങള് മൂടി പുതച്ച് വന്ന് അഭിനയിക്കാം എന്നാണോ വിചാരിച്ചത് എന്നൊക്കെ അവര്‍ തന്നോട് ചോദിച്ചിട്ടുണ്ട്.

തമിഴ് ഇന്‍ഡസ്ട്രിയെ കുറിച്ച് അന്ന് തനിക്ക് അറിവില്ലായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ടിട്ടാകും പോയി അഭിനയിക്കുക. അതില്‍ ചെല്ലുമ്പോഴാണ് ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കണം എന്നൊക്കെ അറിയുക. സിനിമയില്‍ അഭിനയിക്കാനുള്ള കരാര്‍ ഒപ്പിട്ട ശേഷമായിരിക്കും ഇതൊക്കെ ഉണ്ടാവുക.

Read more

അപമാനിക്കുന്നത് പോലെയായിരുന്നു ആ സമയത്ത് അങ്ങനെയൊക്കെ ഉണ്ടാകുമ്പോള്‍ തോന്നിയിരുന്നത. എന്നാല്‍ പിന്നീട് ശീലമാകും എന്നാണ് ഹണി റോസ് പറയുന്നത്. അതേസമയം, ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രമാണ് ഹണി റോസിന്റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയത്.