എനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യം അതാണ്: തുറന്നു പറഞ്ഞ് നമിത പ്രമോദ്

മികച്ച കഥാപാത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന നടിയാണ് നമിതാ പ്രമോദ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചു. അതിനാല്‍ തന്നെ നിരവധി ആരാധകരാണ് നമിതയ്ക്കുള്ളത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

മറ്റുള്ളവരെ വെച്ച് താരതമ്യം ചെയ്യുന്നതാണ് തനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യമെന്നാണ് നമിത പറയുന്നത്. താന്‍ അങ്ങനെ പെരുമാറാറില്ല, കാരണം ഒരാലെ വെച്ച് മറ്റൊരാളെ താരമത്യം ചെയ്യരുതെന്നാണ് താന്‍ പഠിച്ചിരിക്കുന്നതെന്ന് നമിത പറഞ്ഞു. മറ്റൊരാളെ പോലെ ആയിരുന്നെങ്കില്‍ എന്ന് ഇതുവരെ ആഗ്രഹിച്ചിട്ടില്ലെന്നും നമിത പറയുന്നു. തന്റെ ലൈഫില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നാണ് നമിത പറയുന്നത്.

അല്‍മല്ലു ആണ് തിയേറ്ററുകളിലെത്തിയ നമിത പ്രമോദിന്റെ ഏറ്റവും പുതിയ ചിത്രം. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നിവയ്ക്ക് ശേഷം ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രമാണ് അല്‍ മല്ലു. നമിത പ്രമോദ് കേന്ദ്രകഥാപാത്രമായ ചിത്രം ംസമകാലീന പ്രവാസ ലോകത്തെ ഒരു മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.