എനിക്കും കുഞ്ഞിനും ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ല ; ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ഷമിയുടെ മുന്‍ഭാര്യ

Gambinos Ad

ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. തനിക്കും കുഞ്ഞിനും ഉപജീവനമാര്‍ഗ്ഗമായിട്ടാണ് സിനിമാരംഗത്തെ കാണുന്നതെന്നും. അഭിനയമല്ലാതെ പണം കണ്ടെത്താന്‍ മറ്റൊരു വരുമാന മാര്‍ഗ്ഗമില്ലെന്നും ജഹാന്‍ പറയുന്നു. ജീവിക്കാനും കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കും പണം കണ്ടെത്തണം. എനിക്ക് വേറൊരു വരുമാനമാര്‍ഗമില്ല. സംവിധായകന്‍ അംജത് ഖാന്‍ എന്നെ സമീപിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ വേഷമിടാം എന്ന് സമ്മതിച്ചിട്ടുണ്ട്. എനിക്ക് കേസ് നടത്താനും പണം വേണം- ജഹാന്‍ പറഞ്ഞു.

Gambinos Ad

അംജത് ഖാന്‍ ഒരുക്കുന്ന സിനിമയില്‍ പത്രപ്രവര്‍ത്തകയുടെ വേഷമാണ് ജഹാന്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഷമിക്ക് പരസ്ത്രീബന്ധമുണ്ടെന്നും തന്നോട് വിശ്വാസവഞ്ചന കാണിച്ചുവെന്നുമായിരുന്നു ഷമിക്കെതിരെ ജഹാന്റെ ആരോപണം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇരുവരുടേയും ആരോപണ പ്രത്യാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. നേരത്തേ വിവാഹിതയാണെ ും രണ്ടുകുട്ടികളുടെ അമ്മയാണെന്നുമുള്ള സത്യം ജഹാന്‍ മറച്ചുവച്ചുവെന്നായിരുന്നു ഷമിയുടെ ആരോപണം. ആദ്യ ഭര്‍ത്താവ് ഷെയ്ക് സെയ്ഫുദ്ദീനില്‍ പിറന്ന മക്കളെ സഹോദരിമാര്‍ എന്ന നിലയിലാണ് ജഹാന്‍ തനിക്ക് പരിചയപ്പെടുത്തി തന്നതെന്ന് ഷമി കുറ്റപ്പെടുത്തി.

അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഷമിയും ജഹാനും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഐറ ഷമി എന്ന ഒരു പെണ്‍കുഞ്ഞുമുണ്ട്. വിവാഹത്തിന് ശേഷം ഷമി തന്നെ മോഡലിങ്ങില്‍ നിന്ന് മാത്രമല്ല സുഹൃത്തുക്കളുമായി സംസാരിക്കുന്നതില്‍ നിന്നു പോലും വിലക്കിയെന്നും ജഹാന്‍ ആരോപിച്ചിരുന്നു.