വിശപ്പ് ഭക്ഷിച്ചാണ് ഞാന്‍ വളര്‍ന്നത്: ഹരിശ്രീ അശോകന്‍

Gambinos Ad
ript>

വിശപ്പറിയാതെ കുഞ്ഞുങ്ങള്‍ വളരുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് നടന്‍ ഹരിശ്രീ അശോകന്‍. വിശപ്പ് ഭക്ഷിച്ചാണ് താനൊക്കെ വളര്‍ന്നത്. ഇന്ന് മാതാപിതാക്കള്‍ മക്കളുടെ സന്തോഷത്തിനായാണ് ജീവിക്കുന്നത്. അതിനാല്‍ അവരുടെ ഏതാഗ്രഹവും അവര്‍ സാധിച്ചു നല്‍കുന്നു. ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്ന മാതാപിതാക്കള്‍ മക്കളെ കൃത്യമായി നിരീക്ഷിക്കാനും സമയം കണ്ടെത്തണം. കുട്ടികളെ വഴക്കു പറയുന്ന രീതി മാറ്റി ശാസനാരീതി വിട്ട് സ്നേഹപൂര്‍വ്വം ഇടപഴകാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Gambinos Ad

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറികള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി നടന്ന കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹി ക്കുകയായിരുന്നു അദ്ദേഹം.

നടന്‍ ഹരിശ്രീ അശോകന്‍ സംവിധായകന്റെ തൊപ്പിയണിയുകയാണ്. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി , സുരഭി സന്തോഷ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രമൊരു കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് വിവരം. എം ഷിജിത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ സംയുക്തമായി എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമാമേഖലയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ളവരുമൊന്നിച്ച് നൂറിലധികം ചിത്രങ്ങളില്‍ ഹരിശ്രീ അശോകന്‍ അഭിനയിച്ചിട്ടുണ്ട്.

മുമ്പ് സിദ്ധാര്‍ഥ് ഭരതന്‍, നാദിര്‍ഷ, വിനീത് കുമാര്‍, പൃഥ്വിരാജ്, ധ്യാന്‍ ശ്രീനിവാസന്‍, സലിം കുമാര്‍, രമേഷ് പിഷാരടി തുടങ്ങിയവരും വെള്ളിവെളിച്ചത്തില്‍ നിന്ന് അണിയറയിലേക്ക് വന്നിട്ടുണ്ട്.