അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യര്‍ ഇയാളില്‍ അടിച്ചേല്‍പ്പിച്ചതാണ്: ഹരീഷ് പേരടി

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ആശംസകളുമായി ഹരീഷ് പേരടി. താന്‍ കണ്ട ഏറ്റവും ലാളിത്യമുള്ളവരില്‍ ഒരാളാണ് മമ്മൂക്ക. അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യര്‍ ഇയാളില്‍ അടിച്ചേല്‍പ്പിച്ചതാണ് എന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇഷ്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ടപെടാത്തതിനൊടെക്കെ പൊരുത്തപ്പെടാന്‍ പറ്റുന്നുണ്ടെങ്കില്‍ അയാള്‍ വലിയ മനുഷ്യനാണ് എന്ന് ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഒരാള്‍ അയാളുടെ സൗന്ദര്യം, ആരോഗ്യം, അഭിപ്രായം, രാഷ്ട്രീയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കില്‍ അയാള്‍ക്ക് ഇഷ്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും. പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മമ്മൂട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിനു ശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്.

അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യര്‍ ഇയാളില്‍ അടിച്ചേല്‍പ്പിച്ചതാണ്. ഞാന്‍ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാന്‍ എന്നോട് പറഞ്ഞാല്‍ അതില്‍ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മൂക്ക.. ഇഷ്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാന്‍ പറ്റുന്നുണ്ടെങ്കില്‍ അയാള്‍ വലിയ മനുഷ്യനാണ്.

ജീവിതം സന്യാസമാണ്. അഭിനേതാവ്, നടന്‍, നല്ല നടന്‍, എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടന്‍മാരുടെ പേരുകളില്‍ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മൂക്ക സാര്‍. അമ്പത് വര്‍ഷങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചുകൊണ്ട് ഹൃദയം നിറഞ്ഞ ആശംസകള്‍.

Read more