അത്തരമൊരു സ്ഥിതിവിശേഷം സംജാതമാകാതിരിക്കാന്‍ നാം ജാഗരൂകരായിരിക്കണം; പൗരത്വ ഭേദഗതി ബില്ലിന് എതിരെ അംബേദ്കറുടെ വാക്കുകള്‍ പങ്കുവെച്ച് ഹരീഷ് പേരടി

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്‍ ഹരീഷ് പേരടി. ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറുടെ വാക്കുകളാണ് ഫെയ്‌സ്ബുക്കില്‍ ഹരീഷ് പേരടി പങ്കുവെച്ചത്.

ഇന്ത്യ ഭാവിയിലെപ്പോഴെങ്കിലും രാജ്യതാത്പര്യത്തിനേക്കാള്‍ ഉപരിയായി ജാതിക്കും മതത്തിനും മുന്‍ഗണന കൊടുക്കുന്ന സ്ഥിതിവിശേഷം സംജാതമായാല്‍ രാജ്യം ഒരിക്കല്‍ കൂടി അപകടത്തിലാകും അത്തരമൊരു സ്ഥിതിവിശേഷം സംജാതമാകാതിരിക്കാന്‍ നാം ജാഗരൂകരായിരിക്കണം.

പൗരത്വ ഭേദഗതി ബില്ല് രാജ്യസഭ കടന്നതോടെ രൂക്ഷ വിമര്‍ശനവുമായി സിനിമാ രംഗത്തെ പ്രമുഖരും രംഗത്ത് വന്നിരുന്നു. കമല്‍ഹാസന്‍, സിദ്ധാര്‍ഥ്, പാര്‍വതി എന്നിവര്‍ക്ക് പുറമേ പ്രശസ്ത ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്നയും ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തി. വംശത്തിന്റെ, നിറത്തിന്റെ, ജാതിയുടെ, മതത്തിന്റെ പേരിലുള്ള സാമൂഹ്യ നിര്‍മ്മിതികള്‍ മനുഷ്യരാശിയുടെ അടിസ്ഥാന ധാര്‍മ്മികതക്കെതിരാണെന്നാണ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ട്വീറ്റ് ചെയ്തത്.