സ്വയം കമ്മ്യൂണിസ്റ്റുകാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കന്‍മാര്‍ക്കുള്ള പാഠം....ദേശീയ ജൂറിക്ക് മനുഷ്യ സലാം ..: ഹരീഷ് പേരടി

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ ഹരീഷ് പേരടി രംഗത്ത്. പുരസ്‌കാര നിര്‍ണ്ണയം, കമ്മ്യുണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കള്‍ക്കുള്ള പാഠമാണെന്ന് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണെന്നും കക്ഷി രാഷ്ട്രീയ മൂട് താങ്ങികള്‍ക്ക് മാത്രമല്ലാതെ, രാഷ്ട്രീയം നോക്കാതെ യഥാര്‍ത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരമാണ് ഇതെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാര്‍ഡിന്റെ സൗന്ദര്യമാണ്..കക്ഷി രാഷ്ട്രീയ മൂട് താങ്ങികള്‍ക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ..കലയുടെ കഴിവുകള്‍ക്കുള്ള..യഥാര്‍ത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം..അഭിപ്രായ വിത്യാസങ്ങളുടെ പേരില്‍ കലാകാരനെ വിലക്കുന്ന..ഇടതുപക്ഷ സാംസ്‌കാരിക വിരുദ്ധരായ സംഘടനകള്‍ക്കുള്ള..സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികള്‍ക്കുള്ള പാഠം…

കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാന്‍ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിര്‍മ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുള്ള പാഠം…എതിര്‍ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കന്‍മാര്‍ക്കുള്ള പാഠം….ദേശീയ ജൂറിക്ക് മനുഷ്യ സലാം …കലാസലാം..