ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ?... മോദിയോട് ഹരീഷ് പേരടി

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പന്റും നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അഭിനന്ദിച്ചു ചോദ്യം ചെയ്്തും നടന്‍ ഹരീഷ് പേരടി. ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ? എന്ന് നടന്‍ ചോദിക്കുന്നു.

“”നല്ലത് ആര് ചെയ്താലും അത് നല്ലതാണെന്ന് പറയാന്‍ പറ്റണം… എന്റെ രാഷ്ട്രീയം ഇങ്ങിനെയാണ്… മോദിജി ലാല്‍സലാം… ഇത് ലക്ഷദീപിലെ കുട്ടികള്‍ക്കും ബാധകമല്ലേ?… ഇല്ലെങ്കില്‍ അവരെ കൂടി പെടുത്തണം”” എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ 10 ലക്ഷം രൂപ വീതം ബാങ്കില്‍ നിക്ഷേപിക്കും. 23 വയസാകുമ്പോള്‍ പിന്‍വലിക്കാം. 18 വയസുമുതല്‍ സ്‌റ്റൈപന്‍ഡ് നല്‍കും. 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്.

Read more

പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പ്രവേശനം ഉറപ്പാക്കും. സ്വകാര്യ സ്‌കൂളിലാണ് പ്രവേശിപ്പിക്കപ്പെടുന്നതെങ്കില്‍ സ്‌കൂള്‍ ഫീസ് പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ് അനുവദിക്കുക. ഉപരിപഠനത്തിനായി വിദ്യാഭ്യാസ വായ്പ എടുക്കുന്ന പക്ഷം അതിന്റെ പലിശയും പിഎം കെയറില്‍ നിന്ന് അടയ്ക്കും.