ഇതു പോലെ ഒരു മകനെ ലഭിച്ചത് ലാലേട്ടന്റെ ഭാഗ്യം, പ്രണവുമൊത്തുള്ള അനുഭവം പങ്കുവച്ച് ഹരീഷ് പേരടി

പ്രണവ് മോഹന്‍ലാലിനെ പോലെ ഒരു മകനെ ലഭിച്ചത് മഹാനടനായ ലാലേട്ടന്റെ ഭാഗ്യമാണെന്ന് നടന്‍ ഹരീഷ് പേരടി. ഹരീഷ് വേഷമിട്ട ലൈഫ് ഓഫ് ജോസൂട്ടിയുടെ സഹസംവിധായകനായിരുന്നു പ്രണവ്. ചിത്രത്തിന്റെ സെറ്റില്‍ നിന്ന് ആദ്യമായി പ്രണവ് ആരെന്ന് താന്‍ മനസിലാക്കിയതായി ഹരീഷ് തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ദിലീപെന്ന സൂപ്പര്‍താരം കൂടെ നില്‍ക്കുന്നു എന്ന ആവേശത്തെക്കാള്‍ അധികം അത്ഭുതപ്പെടുത്തിയത് അപ്പു എന്നെല്ലാവരും സ്‌നേഹത്തോടെ വിളിയ്ക്കുന്ന പ്രണവായിരുന്നുവെന്ന് ഹരീഷ് ഓര്‍ത്തെടുക്കുന്നു. ഒരു സഹ സംവിധായകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തൊടെ അതിലെ നടി നടന്‍മാരുടെ ആവശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു

ദിലീപിന്റെ കാര വണില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു… മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയില്‍ ഷെയര്‍ ചെയത് താമസിക്കുന്നു .. പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടന്‍. ഹരീഷ് പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ് ബുക്ക് പോസ്റ്റ്

പ്രണവ് ആദ്യമായി നായകനാവുന്ന ചിത്രം ആദി നാളെ തീയേറ്ററുകളില്‍ എത്തും. ആദി മാസല്ല കുടുംബചിത്രമാണെന്ന് സംവിധായകന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ ഫാന്‍സ് സിനിമ ആഘോഷമാക്കുകയാണ്. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍.