"150 ആളുകൾ ഒന്നിച്ച് നിന്നാൽ മാത്രമെ സിനിമയുണ്ടാക്കാൻ പറ്റു എന്ന് ആരാണ് പറഞ്ഞത്, നമ്മൾ കാലത്തോട് പൊരുത്തപ്പെടണം"

കൊറോണക്കാലത്ത് സിനിമാ പ്രവർത്തനങ്ങൾ  എങ്ങനെ തുടങ്ങണം എന്ന ആശങ്കയിലാണ് ചലച്ചിത്ര ലോകം. എന്നാൽ ഇനി കാലത്തോട് പൊരുത്തപ്പെടാൻ മാത്രമേ സാധ്യമാകൂ എന്ന് നടൻ ഹരീഷ് പേരടി പറയുന്നു.

സിനിമയ്ക്കായി നമ്മൾ  പുതിയ വഴികൾ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

150 ആളുകൾ ഒന്നിച്ച് നിന്നാൽ മാത്രമെ സിനിമയുണ്ടാക്കാൻ പറ്റു എന്ന് ആരാണ് പറഞ്ഞത്..ഈ 150 നെ 15 പേരുള്ള പത്ത് സംഘങ്ങളാക്കി പിരിച്ച് ..ഒരോ സംഘത്തിനും ഷൂട്ട് ചെയ്യേണ്ട തിരക്കഥയെ പുനർനിർമ്മിച്ച് 15 സഹ സംവിധായകരെ പ്രധാന സംവിധായകൻ ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും എഡിറ്റിംഗ് റൂമിൽ വെച്ച് അത് പൂർണ്ണ രൂപം പ്രാപിക്കുകയും ചെയ്യും…മാറിയ കാലത്തിനോട് പൊരുത്തപ്പെട്ട് നമ്മൾ പുതിയ വഴികൾ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…സിനിമയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരങ്ങൾക്ക് എത്രകാലം ശുന്യതയിൽ നിന്ന് പണം സ്വരൂപിക്കാൻ പറ്റും…റീലിസിങ്ങിന് ഓൺലൈൻ പ്ലാറ്റുഫോമുകൾ തയ്യാറാണ് ..അതുമല്ലങ്കിൽ സിനിമയിലെ നിലവിലുള്ള സംഘടനകൾ ഒന്നിച്ച് നിന്നാൽ നമുക്കുതന്നെ ഒരു ഓൺലൈൻ മാധ്യമം സൃഷ്ടിച്ചെടുക്കാവുന്നതാണ്..ഒത്തു പിടിച്ചാൽ മലയും പോരും ഐലസാ…