ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്; സാഹിത്യരംഗത്തേക്ക് ചുവട് വെച്ച് മോഹന്‍ലാലിന്റെ മകള്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ സിനിമ പ്രവേശം വലിയ ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ മകള്‍ വിസ്മയ സാഹിത്യ രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. തന്റെ കലാസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് വിസ്മയ.

താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തൊരു ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ. “ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്” എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവര്‍ പേജ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും വിസ്മയ കുറിച്ചു.

Read more

പൊതു ഇടങ്ങളില്‍ നിന്ന് സെലിബ്രിറ്റി ലൈഫില്‍ നിന്ന് മാറി നില്‍ക്കുകയാണ് വിസ്മയ. എന്നാല്‍ പുതിയ ചുവടുവെപ്പോടെ സിനിമയിലും താരം സജീവമാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.