ആക്ഷൻ ടു കട്ട് പറയുന്ന സമയത്ത് ഒരു ആക്ടറെ അവിടെ കാണാൻ കഴിഞ്ഞിട്ടില്ല....പിന്നെ അദ്ദേഹം ലൂക്ക് ആണ്: ​ഗ്രേസ് ആന്റണി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമാവുന്ന ചിത്രം റെഷാക്കിൽ ഗ്രേസ് ആന്റണിയും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.  ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ഗ്രേസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പോപ്പർ സ്റ്റോപ്പ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഗ്രേസ് സംസാരിച്ചത്. ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള വ്യക്തിയാണ് മമ്മൂട്ടി. പക്ഷേ അദ്ദേഹം സെറ്റിൽ ഭയങ്കര കൂളാണ് സെറ്റിലെ മറ്റെല്ലാവരെയും സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്.

പക്ഷേ ആക്ഷൻ ടു കട്ട് പറയുന്ന സമയത്ത് തനിക്ക് മമ്മൂട്ടി എന്ന ഒരു ആക്ടറെ അവിടെ കാണാൻ കഴിഞ്ഞിട്ടില്ല. അത് കഴിഞ്ഞാൽ അ​ദ്ദേഹം സ്റ്റാറാണ്. പക്ഷേ അതിനുള്ളിൽ അദ്ദേഹം റോഷാക്കിലെ ലൂക്കാണ്.

സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ ഈ ഒരു പ്രോസ്സസിൽ നമ്മുക്ക് കാണാൻ സാധിക്കുമെന്നും ​ഗ്രേസ് പറഞ്ഞു. തന്നെ പോലുള്ള ആർട്ടിസ്റ്റുകൾക്ക് അത് വലിയ പ്രചോദനമാണെന്നും അവർ കൂട്ടിച്ചേർത്തു.