പോയി പണിനോക്കടോ.. സിനിമ നിനക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞവരോട് ഗ്രേസ് ആന്റണി

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് പേരെടുത്ത നടിയാണ ് ഗ്രേസ് ആന്റണി എന്ന നടി. ഇപ്പോഴിതി റെഡ് എഫ് എമ്മിലെ അഭിമുഖത്തില്‍ അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് എന്ന് നടി പറയുന്നു. അത് വളരെ ത്രില്ലിങ് ആയിരുന്നു. സിനിമ എനിക്ക് പറ്റിയ പണിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നും ആര്‍ ജെ മൈക്കിനോട് സംസാരിക്കവെ ഗ്രേസ് ആന്റണി വെളിപ്പെടുത്തി.

ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ഗ്രേസ് ആന്റണിയുടെ മറുപടി. ബോഡി ഷെയിമിങ് ചെയ്യുമ്പോള്‍ തനിയ്ക്ക് അരക്ഷിതത്വം അനുഭവപ്പെടാറുണ്ട് എന്നും നടി പറഞ്ഞു. സിനിമ തനിയ്ക്ക് പറ്റിയ പണിയല്ല എന്നും പറഞ്ഞവരുണ്ട്. അങ്ങനെ പറയുന്നവരോട് ഇപ്പോള്‍ എന്ത് പറയും എന്ന് ചോദിച്ചപ്പോഴാണ്, പോയി പണിനോക്കാന്‍ പറയും എന്ന് ഗ്രേസ് ആന്റണി പ്രതികരിച്ചത്.

 

ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിച്ചാല്‍ അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്താല്‍ വിധി ഉണ്ടെങ്കില്‍ സിനിമ എന്ന സ്വപ്നം കൈയ്യില്‍ കിട്ടും. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ തുടങ്ങിയിട്ടേയുള്ളൂ. നല്ല സിനിമകളും കഥാപാത്രങ്ങളും ധാരാളം ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ ആരോടും അവസരം ചോദിക്കാറില്ല എന്നും, ചെയ്യുന്ന സിനിമകള്‍ വൃത്തിയായി ചെയ്താല്‍ അവസരം കിട്ടും എന്നുമാണ് നടി പറഞ്ഞിരിയ്ക്കുന്നത്. കനകം കാമിനി കലഹത്തിന് ശേഷം പത്ത് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും ഗ്രേസ് ആന്റണി കൂട്ടിച്ചേര്‍ത്തു.