പുലിമുരുകനിലെ ഗാനം കോപ്പിയോ? ഗോപിസുന്ദര്‍ പറയുന്നത്

സ്ഥിരമായി കോപ്പിയടി ആരോപണം നേരിടുന്ന സംവിധായകനാണ് ഗോപി സുന്ദര്‍ മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിന്റെയും മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദ ബോര്‍ഡേര്‍സ് എന്നീ ചിത്രങ്ങളുടെ ടീസറുകളിലെ പശ്ചാത്തലസംഗീതം ഗോപിസുന്ദര്‍ പകര്‍ത്തിയതാണെന്ന വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. തേജ് മെര്‍വിന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രം താന്തോന്നിയിലെ ക്ലൈമാക്‌സ് ലീഡ് സീനിലെ പശ്ചാത്തല സംഗീതത്തോട് ഏറെ അടുപ്പം പുലര്‍ത്തുന്നതായിരുന്നു 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് ടീസറിലെ സംഗീതം.

സമൂഹമാധ്യമങ്ങള്‍ ഗോപി സുന്ദറിനെ പരിഹസിച്ചു. അവസാനമായി അദ്ദേഹത്തിന്റെ പേരില്‍ വന്ന കോപ്പി വിവാദം പുലി മുരുകനിലെ മുരുകാ..മുരുകാ.. എന്ന ഗാനവുമായി ബന്ധപ്പെട്ടതാണ് . ഇതൊരു ഡിവോഷണല്‍ ഗാനത്തിന്റെ സംഗീതമോഷണമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. നാനയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സംഗീതസംവിധായകന്‍ മനസ് തുറന്നത്.

Read more

“കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അതു തുറന്നു പറയാനും ഇല്ലെങ്കില്‍ ഇല്ലെന്നു പറയാനുമുള്ള ധൈര്യം എനിയ്ക്കുണ്ട്. ഒരേ രാഗമായിരിക്കാം ഒരേ രാഗത്തില്‍ ചെയ്താലും പാടുന്നത് വ്യത്യസ്തമായാണ്. പാട്ടു ഹിറ്റാകുമ്പോള്‍ എന്തെങ്കിലുമൊക്കെ പറയണ്ടേ..എന്റെ ഏതു പാട്ടിറങ്ങുമ്പോഴും വിമര്‍ശനം ഉണ്ടാകാറുണ്ട്. നന്നായിട്ട് വരുന്നതാര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ? എന്റമ്മയാണെ അച്ഛനാണെ സത്യം ഞാന്‍ ഇത് കോപ്പിയടിച്ചതല്ല. ഗോപി സുന്ദര്‍ പറഞ്ഞു.