'ലോക്ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം'; കുറിപ്പുമായി ഗോപി സുന്ദര്‍

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. ഇപ്പോഴിതാ ലോക്ഡൗണ്‍ കാലയളവില്‍ സംഭവിച്ച ഒരു നല്ല കാര്യം ആരാധകരുമായി പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗോപി സുന്ദര്‍. മൃഗങ്ങളോട് കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോകഡൗണില്‍ സംഭവിച്ച നല്ല കാര്യമായി ഗോപി സുന്ദര്‍ പറയുന്നത്.

“മൃഗങ്ങളോട് അല്പം കരുണ കാണിക്കാന്‍ തുടങ്ങി എന്നതാണ് ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം. അവയ്ക്ക് ഭക്ഷണം നല്‍കാനും ശ്രദ്ധിക്കാനും തുടങ്ങി. നിര്‍ബന്ധപൂര്‍വമോ അല്ലാതെയോ. എത്ര ഭക്ഷണം അല്ലെങ്കില്‍ വെള്ളം ബാക്കി വരുന്നു എന്നത് ഒരു വിഷയമേ അല്ല. ഇതു ചെയ്തുകൊണ്ടേയിരിക്കൂ. ഒടുവില്‍ നമ്മള്‍ തിരിച്ചറിയും. പ്രകൃതിയാണ് യഥാര്‍ഥ ദൈവമെന്ന്.” ഗോപി സുന്ദര്‍ കുറിച്ചു.

https://www.instagram.com/p/B-esMNxHJaJ/?utm_source=ig_web_copy_link

അഭയ ഹിരണ്‍മയിക്കൊപ്പം ആടിനെ ചേര്‍ത്തു പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഗോപി സുന്ദറിന്റെ പോസ്റ്റ്. കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടികഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.