എനിക്ക് ഏറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയത് ഒരാളുടെ തന്തയ്ക്ക് വിളിച്ചപ്പോഴാണ്, നന്നായി.... അച്ഛനെ ഇങ്ങനെ വേണം സപ്പോര്‍ട്ട് ചെയ്യാന്‍ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത് : ഗോകുല്‍ സുരേഷ്

അടുത്തിടെ സുരേഷ് ഗോപിയെ സിംഹവാലന്‍ കുരങ്ങിനോട് ഉപമിച്ച് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ട്രോളും അതിന് മകന്‍ ഗോകുല്‍ നല്‍കിയ വായടപ്പിക്കുന്ന മറുപടിയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ട്രോളും മറുപടിയും വൈറലായ ശേഷം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തനിക്ക് അയച്ച മെസേജിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗോകുല്‍ സുരേഷ് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍.

‘എനിക്ക് ഏറ്റവും കൂടുതല്‍ അഭിനന്ദനം ആളുകളില്‍ നിന്ന് കിട്ടിയത് ഒരാളുടെ തന്തയ്ക്ക് വിളിച്ചപ്പോഴാണ്.’ദുല്‍ഖര്‍ വിളിച്ചിട്ട് നല്ലതായടാ… നീ ഇങ്ങനെ ചെയ്തത് എന്നാണ് എന്നോട് പറഞ്ഞത്. മെസേജിലൂടെയാണ് ദുല്‍ഖര്‍ പറഞ്ഞത്. ഞാന്‍ വിചാരിച്ചത് ദുല്‍ഖര്‍ വഴക്ക് പറയാന്‍ മെസേജ് അയച്ചതായിരിക്കുമെന്നാണ്.’

‘എന്തിനാണ് ഇങ്ങനത്തെ ചെറിയ കാര്യങ്ങളില്‍ തലയിടുന്നത് എന്നായിരിക്കും മെസേജ് എന്നാണ് കരുതിയത്. പേടിച്ചാണ് മെസേജ് തുറന്നത്.’പക്ഷെ ഡിക്യു എന്നെ കണ്‍ഗ്രാജുലേറ്റ് ചെയ്തു. ഇങ്ങനെ ചെയ്തത് നന്നായി…. അച്ഛനെ ഇങ്ങനെ വേണം സപ്പോര്‍ട്ട് ചെയ്യാന്‍ എന്നൊക്കെ മെസേജില്‍ പറഞ്ഞിരുന്നു’ ഗോകുല്‍ സുരേഷ് പറഞ്ഞു.