നിന്റെ അമ്മയോട് പോയി ചോദിക്ക്; അധിക്ഷേപ കമന്റിന് മറുപടി നല്‍കി ഷെയ്ന്‍ നിഗം

സോഷ്യല്‍മീഡിയയിലെ അധിക്ഷേപ കമന്റിന് രൂക്ഷ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം. കൊടൈക്കനാലിലെ പ്രിന്‍സസ് ഹില്‍സില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചതിന് താഴെയാണ് ഷെയിനിന് മോശം പ്രതികരണം നേരിടേണ്ടി വന്നത്.

‘ഡ്രീം ഓണ്‍’ എന്ന തലക്കെട്ടില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ മാരക ലഹരി പദാര്‍ത്ഥമായ മാജിക് മഷ്‌റൂം കിട്ടിയോ എന്നായിരുന്നു പരിഹാസ കമന്റ്.

ഇതില്‍ പ്രകോപിതനായ ഷെയിന്‍ രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കുന്നത്. ചോദ്യവും മറുപടിയും ചേര്‍ത്ത് ‘കൊടൈക്കനാല്‍ പോയവര്‍ എല്ലാരും തീവ്രവാദികള്‍ ആണോ?’ എന്ന അടിക്കുറിപ്പോടെ ഷെയിന്‍ തന്നെ സ്‌ക്രീന്‍ ഷോട്ട് തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തു.

അതെ സമയം ഷെയിനിന്റെ പ്രതികരണത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. ഷെയിനിന്റെ മറുപടി ഭാഷ അതിരുകടന്നതായ വിമര്‍ശനവും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

View this post on Instagram

A post shared by Shane Nigam (@shanenigam786)