നടിമാരേക്കാള്‍ കൂടുതല്‍ നിങ്ങള്‍ ആണുങ്ങളെയാണല്ലേ കൂടുതല്‍ ഉമ്മ വെയ്ക്കാറ്? വിജയ് സേതുപതിയെ ഞെട്ടിച്ച ചോദ്യത്തെ കുറിച്ച് ഗായത്രി

‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ഗായത്രി ശങ്കര്‍. നടന്‍ വിജയ് സേതുപതിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഗായത്രി. സേതുപതിക്കൊപ്പമുള്ള ഒരു രസകരമായ സംഭവമാണ് ഗായത്രി പങ്കുവച്ചിരിക്കുന്നത്.

രു സിനിമയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമത്തില്‍ എത്തിയതായിരുന്നു. അതിനിടെ ചിത്രീകരണത്തെ കുറിച്ചറിഞ്ഞ് ആള്‍ക്കൂട്ടം കൂടാന്‍ തുടങ്ങി. പിന്നാലെ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും പങ്കുവയ്ക്കാനും ആരംഭിച്ചു.

ഇതുകണ്ട വിജയ് സേതുപതി അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും എല്ലാവരോടുമൊപ്പം ഫോട്ടോ എടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പിന്നെ കണ്ടത് വിജയ് സേതുപതിയുടെ ക്യാരവാന് മുന്നില്‍ നീണ്ട ക്യൂവായിരുന്നു.

അതിനിടെ ഒരു ആരാധകനെ ഉമ്മവച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ബാക്കിയെല്ലാവര്‍ക്കും അതുപോലെ വേണമെന്നായി. ഇതുകണ്ടപ്പോള്‍ ‘നിങ്ങള്‍ നടിമാരെക്കാള്‍ ആണുങ്ങളെയാണല്ലോ സഹായിക്കുന്നത’ എന്ന് താന്‍ കളിയാക്കി ചോദിച്ചതായാണ് ഗായത്രി പറയുന്നത്.

ഒരു അഭിമുഖത്തിനിടയിലാണ് ഗായത്രി ഇക്കാര്യം പറഞ്ഞത്. നടുവുല കൊഞ്ചം പാക്കാത കാണം, റമ്മി, പുരിയതാ പുതിര്‍, ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍, സീതാകാന്തി, സൂപ്പര്‍ ഡീലക്‌സ്, തുഗ്ലക് ദര്‍ബാര്‍, വിക്രം, മാമനിതന്‍ എന്നീ ചിത്രങ്ങളിലാണ് ഗായത്രി സേതുപതിക്കൊപ്പം അഭിനയിച്ചിട്ടുള്ളത്.