അയാള്‍ എന്റെ പിന്നാലെ കൂടി, അടിക്കടി വന്ന് ഡോറില്‍ മുട്ടും; അനുഭവം പങ്കുവെച്ച് ഗായത്രി സുരേഷ്

 

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നു എന്ന് നടി ഗായത്രി സുരേഷ് പറഞ്ഞത് വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ
തനിയ്ക്ക് വന്ന ചില പ്രപ്പോസലുകളെ കുറിച്ചും ട്രോളുകളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടി. ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ വെച്ചായിരുന്നു ഗായത്രിയുടെ തുറന്നുപറച്ചില്‍.

 

ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത് എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാന്‍ താമസിയ്ക്കുന്ന ഫ്ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും.

ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പിന്നീട് ഞാന്‍ അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നത് നിര്‍ത്തി. ഗായത്രി സുരേഷ് പറയുന്നു.

ശ്രീകണഠന്‍ നായരുടെ ചോദ്യത്തോട് പ്രതികരിക്കവെ സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്ത കാര്യം ഗായത്രി വെളിപ്പെടുത്തി. സിനിമ നടന്‍ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ഐ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് ഞാന്‍ പറയില്ലായിരുന്നു. . നടി കൂ്ട്ടിച്ചേര്‍ത്തു