ആന്റണിയെ മാറ്റി നിര്‍ത്തരുത്, ഞാന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കും: സുരേഷ് കുമാര്‍

ആന്റണി പെരുമ്പാവൂരിനെ ഫിയോക്കില്‍ നിന്നും മാറ്റി നിര്‍ത്തുന്ന നടപടിയെ വിമര്‍ശിച്ച് സുരേഷ് കുമാര്‍. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. ആന്റണി പെരുമ്പാവൂരിനെ ആര്‍ക്കും അങ്ങനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല.

തിയേറ്റര്‍ ഉടമകള്‍ക്ക് നിരവധി സിനിമകള്‍ നല്‍കിയിട്ടുള്ള വ്യക്തിയല്ലേ് അദ്ദേഹം. ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂരിനെ മാറ്റി നിര്‍ത്തുന്നതിനോട് തനിക്ക് യോജിപ്പില്ല എന്ന് സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുള്ള പ്രശ്നം പരിഹരിക്കാന്‍ താന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടന പ്രതിനിധികള്‍ പൊതുവേദികളില്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ശ്രദ്ധ വേണം. അത്തരം ശ്രദ്ധ ചെലത്തിയാല്‍ പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംസാരം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദുല്‍ഖര്‍ സല്‍മാന്റെ വിലക്കും ഫാന്‍സ് ഷോ നിരോധനവും പിന്‍വലിച്ച ഫിയോകിന്റെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.