ഒടുവില്‍ ഞാന്‍ മുന്‍ ഭാര്യയുടെ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തുപോകും ; കാരണം ഇതാണെന്ന് ആമിര്‍ഖാന്‍

കോഫി വിത്ത് കരണില്‍ ഈ ആഴ്ച അതിഥികളായെത്തിയത് ആമിര്‍ ഖാനും കരീന കപൂറുമായിരുന്നു. ഇപ്പോഴിതാ ഇരുവരും ഷോയില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്. തന്റെ മുന്‍ ഭാര്യ കിരണ്‍ എന്നും വസ്്ത്രധാരണത്തില്‍ കലാബോധമില്ലാത്തതിനാല്‍ വഴക്ക് പറയുമായിരുന്നുവെന്നാണ് ആമിര്‍ പറയുന്നത്.

അസാധാരണമായ ത്രീ ഫോര്‍ത്ത് പാന്റ്സുകളുണ്ട്. മുട്ടിന് താഴെ വരെയുള്ളതാണ്. എലാസ്റ്റിക്കുണ്ട്. അസാധാരണമായ ഷേപ്പാണ്. പുറത്ത് പോകുമ്പോള്‍ കിരണ്‍ ചോദിക്കും നീയെന്താണ് ധരിച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും ത്രീ ഫോര്‍ത്ത് എന്ന്. വരൂ, ഇതും ഇട്ട് പുറത്ത് പോകാനാകില്ലെന്ന് അവള്‍ പറയും” ആമിര്‍ ഖാന്‍ പറയുന്നു.

താനും കിരണും പുറത്ത് പോകുമ്പോള്‍ ഇത് പതിവാണെന്നും തങ്ങളത് ആസ്വദിച്ചിരുന്നുവെന്നും ആമിര്‍ പറയുന്നുണ്ട്. ഒടുവില്‍ കിരണ്‍ ആയിരിക്കും താന്‍ എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും ആമിര്‍ പറയുന്നു. പിന്നാലെ കരണ്‍ ജോഹര്‍ ഇടപെടുകയും ആമിറിനോടായി ആമിര്‍ ധരിക്കാറുള്ള ദോത്തി പാന്റ്സ് ധരിച്ച് കിരണിനേയും കണ്ടിട്ടുണ്ടെന്ന് പറയുകയായിരുന്നു.

നിങ്ങള്‍ അവരുടെ വസ്ത്രം ആണോ ധരിക്കുന്നതെന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം, എന്നാല്‍ താന്‍ അവരുടെ ചില വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും കിരണ്‍ ഉപയോഗിക്കുന്ന ലൂസ് പാന്റ്സുകള്‍. ധരിക്കാന്‍ നല്ല കംഫര്‍ട്ടബിള്‍ ആണെന്നായിരുന്നു ആമിര്‍ പറഞ്ഞത്.