' പൃഥ്വിയുടെ സമര്‍പ്പണമാണ് എന്നെക്കൊണ്ട് ആ സിനിമ ചെയ്യിച്ചത്'; തുറന്നുപറഞ്ഞ് ഫാസില്‍

മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. ലൂസിഫറിന് ശേഷം കുഞ്ഞാലി മരക്കാറില്‍ അഭിനയിച്ചതിന് കുറിച്ച് തുറന്നുപറഞ്ഞ് ഫാസില്‍. അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടി വീഴുന്നതല്ല, ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തു പോവുന്നതാണ് എന്നാണ് ഫാസില്‍ പറയുന്നത്.

“”അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല. ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്തുപോകുന്നതാണ്. വിജയിക്കുമെന്ന് തോന്നുന്ന പടങ്ങളുടെ ഭാഗമാകാന്‍ മനസില്‍ എപ്പോഴും താല്‍പര്യമുണ്ട്. ലൂസിഫര്‍ പൃഥ്വിരാജിന്റെ ആദ്യ പ്രൊജക്ട് ആണ്. പൃഥ്വി വളരെ സമര്‍പ്പണത്തോടെയാണ് ചെയ്തത്. ആ സമര്‍പ്പണമാണ് എന്നെക്കൊണ്ട് ആ സിനിമ ചെയ്യിച്ചത്. പ്രിയദര്‍ശന്റെ അഭിമാന സിനിമയാണ് കുഞ്ഞാലി മരക്കാര്‍. അതു കൊണ്ട് തന്നെ അത്തരം സിനിമകളോട് സഹരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ എനിക്ക് പ്രതിരോധിക്കാനാവില്ല. ഫാസില്‍ വ്യക്തമാക്കി.

തത്കാലം സംവിധാന രംഗത്തേക്ക് താനില്ലെന്നും ഫാസില് ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.