മോഹന്‍ലാലും ശോഭനയും അടക്കം എല്ലാ ആര്‍ട്ടിസ്റ്റുകളും സമയം നോക്കാതെ അതില്‍ ഇന്‍വോള്‍വ്ഡ് ആയി: ഫാസില്‍

മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭരായ സംവിധായകരില്‍ ഒരാളാണ് ഫാസില്‍. മണിചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതിയാകും ഫാസില്‍ എന്ന സംവിധായകന്റെ കഴിവ് മനസ്സിലാക്കാന്‍. ഇപ്പോഴിതാ മണിചിത്രത്താഴിലെ ഏറെ വൈകാരികമായി സ്വാധീനിച്ച ഒരു രംഗത്തെ കുറിച്ച് പറയുകയാണ് ഫാസില്‍. കേരളകൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ഫാസിലിന്റെ വാക്കുകള്‍-“മണിചിത്രത്താഴിലെ ആവാഹനം പലരാത്രികള്‍ കൊണ്ട് എടുത്തതാണ്. മോഹന്‍ലാലും ശോഭനയും അടക്കം എല്ലാ ആര്‍ട്ടിസ്റ്റുകളും സമയം നോക്കാതെ അതില്‍ ഇന്‍വോള്‍വ്ഡ് ആയി. ടേക്കുകള്‍ ചെയ്യുക, ചെയ്യുക എന്നതു മാത്രമായിരുന്നു ചിന്ത. എത്രയെടുത്താലും മതിയാവാത്ത അവസ്ഥ. അതൊരു കൂട്ടായ്മയാണ്. ഒരാള്‍ക്കായി കിട്ടുന്നതല്ല.

Read more

നമ്മുടെ അഭിനേതാക്കള്‍ വളരെ ഇന്‍വോള്‍വ്ഡ് ആയാല്‍ സ്വാഭാവികമായും സംവിധായകനും അറിയാതെ അതില്‍ പെടും. ടെക്നീഷ്യന്‍സും ഇന്‍വോള്‍വ്ഡ് ആവും. സിനിമയില്‍ കിട്ടുന്ന അസുലഭ നിമിഷങ്ങളാണത്”. ഫാസില്‍ വ്യക്തമാക്കി.