ഇഷ്ടനടൻ മോഹൻലാൽ ആയിരുന്നു എന്നാൽ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു തുടങ്ങിയതോടെ കട്ട ഫാനായി മാറി: നിഖിൽ സിദ്ധാർത്ഥ്

ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് നിഖിൽ സിദ്ധാർഥ്. മലയാളി താരം അനുപമ പരമേശ്വറിനൊപ്പം നിഖിൽ സിദ്ധാർഥ് എത്തിയ കാർത്തികേയ 2 മികച്ച വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം മലയാളത്തിലേയ്ക്കും എത്തുകയാണ്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി അനുപമയോടൊപ്പം ജാൻഗോ സ്പെയിസിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയെക്കുറിച്ചും മലയാളത്തിൽ തനിക്ക് ഇഷ്ടപ്പെട്ട നടനെ കുറിച്ചുമാണ് നിഖിൽ സംസാരിച്ചത്.

ഒ.ടി.ടിയിൽ കൂടുതൽ സിനിമകൾ ഇറങ്ങാൻ തുടങ്ങിയതിന് ശേഷം ഒരുപാട് സിനിമകൾ കണ്ടു. ചെറിയ ബഡ്ജറ്റിൽ ആരും ചിന്തിക്കാത്ത കണ്ടന്റുകൾ കൊണ്ട് വരാൻ മലയാള സിനിമ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ എപ്പോഴും താൻ ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലെ കുമ്പളങ്ങി നൈറ്റ്സ് കണ്ടിട്ട് ഒരുപാട് ഇഷ്ടമായിയെന്നും അദ്ദേഹം പറഞ്ഞു.

പിന്നെ പ്രേമത്തിൻ്റെ താൻ മലയാളം വെർഷനാണ് താൻ കണ്ടത്. നല്ല ക്വാളിറ്റിയും അടിപൊളി ഷോർട്ടുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ  പുലിമുരുഗൻ സിനിമയുടെ തെലുങ്ക് വെർഷനാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത് കണ്ടതിൽ താൻ ഓർക്കുന്ന ഒരു സിനിമ ട്രാൻസാണ്. സിനിമയിലെ സംഗീതവും  ഫഹദിന്റെ പെർഫോമൻസും അതിശയിപ്പിക്കുന്നതാണ്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ മോഹൻലാലായിരുന്നു. എന്നാൽ ഫഹദിന്റെ സിനിമകളിലൂടെ താൻ അദ്ദേഹത്തെയും ഒരുപാട് ഇഷ്ടപ്പെടുന്നു. പുഷ്പയിലും വിക്രത്തിലുമുള്ള അദ്ദേഹത്തിന്റെ അഭിനയം ഒരു രക്ഷയുമില്ലാത്തതാണെന്നും’ നിഖിൽ സിദ്ധാർഥ് പറഞ്ഞു.

സെപ്തംബർ 23ന് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തുക. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്.