‘അച്ചടക്കമെന്താണെന്ന് ബോളിവുഡ് താരങ്ങള്‍ ഈ തമിഴ് താരത്തെ കണ്ടു പഠിക്കട്ടെയെന്ന് ഫറാഖാന്‍

ബോളിവുഡിലും കോളിവുഡിലും സൂപ്പര്‍ഹിറ്റായ ചിത്രങ്ങളായിരുന്നു ത്രീ ഇഡിയറ്റ്‌സും അതിന്റെ റീമേക്കായ നന്‍പനും. ചിത്രം റിലീസായി വര്‍ഷങ്ങള്‍ക്കിപ്പുറം ഇളയദളപതി വിജയയുടെ ഒപ്പം നന്‍പന്‍ സെറ്റിലുണ്ടായ അനുഭവം ഓര്‍ത്തെടുക്കുകയാണ് ചിത്രത്തിന്റെ നൃത്തസംവിധായകയായിരുന്ന ഫറാ ഖാന്‍.

വിജയ് അസാമാന്യ പ്രതിഭയാണ് ഒപ്പം നന്നായി ഹാര്‍ഡ് വര്‍ക്കും ചെയ്യും. എപ്പോള്‍ ഷൂട്ടിങ് തുടങ്ങാനും വിജയ് തയാറായിരിക്കും. എന്താണ് കൃത്യനിഷ്ഠയെന്നും അച്ചടക്കമെന്നും ബോളിവുഡിലെ പുതുമുഖതാരങ്ങള്‍ക്ക് അദ്ദേഹം പരിശീലനം നല്‍കണമെന്നാണ് എന്റെ ആഗ്രഹം.

അതുപോലെ തന്നെ സഹപ്രവര്‍ത്തകരെ എങ്ങനെ ബഹുമാനിക്കണമെന്ന് വിജയ്ക്ക് നന്നായി അറിയാം. ചിലസമയങ്ങളില്‍ ഇടവേള നല്‍കി അല്‍പസമയം വിശ്രമിക്കുവെന്ന് എനിക്ക് അദ്ദേഹത്തോട് പറയാന്‍ തോന്നിയിട്ടുണ്ട്. എനിക്ക് ഇനിയും വിജയയോടൊപ്പം ഏതെങ്കിലും പാട്ടിന് കൊറിയോഗ്രഫി ചെയ്യണമെന്നുണ്ട്.

നന്‍പന്‍ ചിത്രത്തിലെ നൃത്തസംവിധായകയായ ഫറാഖാന്‍ ചെന്നൈയില്‍ പുസ്തപ്രകാശനത്തിനെത്തിയതായിരുന്നു. വിജയ്‌യോടൊപ്പം ജീവ, ശ്രീകാന്ത്, ഇലിയാന ഡിക്രൂസ് തുടങ്ങിയവരും അഭിനയിച്ച നന്‍പനിലെ പാട്ടും ഹിറ്റായിരുന്നു.