‘സത്യന്‍ സാറിന്റെ സിനിമ എനിക്ക് സ്വന്തം വീടുപോലെ’: ഫഹദ് ഫാസില്‍

Gambinos Ad
ript>

സത്യന്‍ അന്തിക്കാടിന്റെ സിനിമ തനിക്ക് വീടു പോലെയാണെന്ന് നടന്‍ ഫഹദ് ഫാസില്‍. ചില സിനിമകള്‍ സ്വന്തം വീട്ടിലേക്ക് വരുന്നതു പോലെയാണ്. താനവിടെ കൂടുതല്‍ കംഫര്‍ട്ടുബിളാണെന്നും ഫഹദ് പറഞ്ഞു. മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് ഫഹദ് ഇപ്രകാരം പറഞ്ഞത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാന്‍ പ്രകാശനിലാണ് ഇപ്പോള്‍ ഫഹദ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Gambinos Ad

‘ചില സിനിമകള്‍ നമ്മള്‍ ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റില്‍ പഠിക്കുന്നതു പോലെയാണ്. എല്ലാം ചിട്ടപ്പെടുത്തിയിരിക്കും. എന്നാല്‍ മറ്റു ചില സിനിമകള്‍ സ്വന്തം വീട്ടിലേക്ക് വരുന്നതു പോലെയാണ്. സത്യന്‍ സാറിന്റെ സിനിമയിലേക്ക് എത്തുമ്പോള്‍ എനിക്ക് ആ അനുഭവമാണ് ഉണ്ടാകുന്നത്. അവിടെ ഒന്നിനും നിര്‍ബന്ധങ്ങളില്ല. ഞാനവിടെ കംഫര്‍ട്ടബിളാണ്. എന്നില്‍ നിന്ന് വേണ്ട നടനെ സത്യന്‍ സാര്‍ എടുക്കുന്നു. അതു ഞാന്‍ പോലും അറിയുന്നില്ല. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലെ കഥാപാത്രം എനിക്ക് പരിചയമുള്ള ഏതോ കഥാപാത്രമായാണ് എനിക്ക് അനുഭപ്പെട്ടത്’ ഫഹദ് പറഞ്ഞു.

നാടന്‍ ടച്ചുള്ള പ്രകാശന്‍ എന്ന യുവാവിന്റെ റോളിലാണ് ഫഹദ് ഞാന്‍ പ്രകാശനില്‍ എത്തുന്നത്. നമുക്ക് ചുറ്റും നമ്മള്‍ എന്നും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവ് എന്നാണ് ഫഹദിന്റെ റോളിനെ സത്യന്‍ അന്തിക്കാട് വിശേഷിപ്പിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്. ചിത്രത്തില്‍ നിര്‍ണായകമായൊരു വേഷവും ശ്രീനിവാസന്‍ കൈകാര്യം ചെയ്യുന്നുണ്ട്. നിഖില വിമലാണ് ചിത്രത്തില്‍ നായിക.