അന്നും ഇന്നും ഒരു പ്രത്യേകതയും ആ കണ്ണിന് തോന്നിയിട്ടില്ല: ഫഹദ് ഫാസില്‍

കണ്ണിലൂടെ കഥ പറയുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് ഫാസിൽ. പലപ്പോഴും ഫഹദിന്റെ കണ്ണിന്റെ ചലനങ്ങള്‍ ചർച്ചയാകാറുമുണ്ട്. എന്നാല്‍ തന്റെ കണ്ണിന് ഒരു പ്രത്യേകതയും ഇല്ലെന്ന് തുറന്ന് പറയുകയാണ് നടനിപ്പോൾ. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്ലാണ് ഫഹദ് പറഞ്ഞത്.

കണ്ണ് മികച്ചതായി തോന്നുന്നുണ്ടെങ്കില്‍ അത് സിനിമാറ്റോഗ്രാഫറുടെ കഴിവാണെന്നാണ് ഫഹദ് പറഞ്ഞത്. തനിക്ക് തന്റെ അമ്മയുടെ കണ്ണാണ്. കുറച്ച് ബ്രൗണാണ് എന്നത് മാറ്റിനിര്‍ത്തിയാല്‍ എല്ലാവരുടെയും കണ്ണ് പോലെയാണ് തന്റെ കണ്ണുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ സിനിമയില്‍ വന്നിട്ട് പന്ത്രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ.

ഈ ഓഗസ്റ്റില്‍ 40 വയസാവും. 28 വര്‍ഷവും ഈ കണ്ണുമായി തന്നെയാണ് ഞാന്‍ ജീവിച്ചത്. ഈ കണ്ണിന് അന്നും ഇന്നും എനിക്കൊരു പ്രത്യേകതയും തോന്നിയിട്ടില്ല. അതെന്റെ കണ്ണ് ഷൂട്ട് ചെയ്യുന്ന സിനിമാറ്റോഗ്രഫേഴ്‌സിന്റേയും ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്ന മുഹൂര്‍ത്തങ്ങളുടെയും പ്രത്യേകത ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഇടക്ക് കരിയിറില്‍ ഇതുവരെ വന്ന വഴികളെ കുറിച്ച് ഇടയ്ക്ക് ആലോചിക്കും. ഇതൊക്കെ താന്‍ വിചാരിച്ചതോ പ്ലാന്‍ ചെയ്തതോ അല്ല നടന്നതും നടക്കുന്നതും. ഇനി അങ്ങോട്ടും അത് ഉണ്ടാകുമെന്നും താന്‍ വിശ്വസിക്കുന്നില്ല. ഇവിടം വരെ എത്തി എന്ന് വിചാരിച്ച് തിരിഞ്ഞുനോക്കുമെന്നും ഫഹദ് പറഞ്ഞു.