അതിശയകരം, ഗെഹ്രിയാനിലെ ദീപികയുടെ പ്രകടനത്തെ വാഴ്ത്തി, ചുംബന ചിത്രം പങ്കുവെച്ച് രണ്‍വീര്‍

ഗെഹ്രായിയാനിലെ ദീപിക പദുക്കോണിന്റെ പ്രകടനത്തെ വാഴ്ത്തി രണ്‍വീര്‍ സിങ്. പര്സപരം ചുംബിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഗെഹ് രായിയാനിലെ ഡൂബെ ഹാ ഡൂബെ എന്ന ഗാനത്തിലെ വരികള്‍ പങ്കുവെച്ചുകൊണ്ടാണ് രണ്‍വീറിന്റെ പോസ്റ്റ്.

‘ഉജ്ജ്വലവും അതിശയിപ്പിക്കുന്നതുമായ നേട്ടം, അതിമനോഹരം, ഉദാത്തം! എന്തൊരു മാസ്റ്റര്‍ക്ലാസ് പ്രകടനം. ഹൃദയസ്പര്‍ശിയായ കലാചാതുര്യം. തികഞ്ഞ, അതുല്യമായ ഏറ്റവും മികച്ച പ്രകടനം.’ രണ്‍വീര്‍ കുറിക്കുന്നു. ദീപികയുടെ മികച്ച പ്രകടനത്തില്‍ താന്‍ അഭിമാനം കൊളളുന്നുവെന്നും രണ്‍വീര്‍ പറയുന്നു.

തന്റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങാണെന്ന് മുമ്പ് ദീപിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഗെഹ്രായിയാനില്‍ സഹതാരം സിദ്ധാന്ത് ചതുര്‍വേദിയോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിന് രണ്‍വീര്‍ സിങ്ങിന്റെ അനുവാദം ദീപിക ചോദിച്ചിരുന്നോയെന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുയര്‍ന്നിരുന്നു.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ചിത്രത്തിലെ അഭിനയത്തെ വാഴ്ത്തി രണ്‍വീര്‍ രംഗത്തെത്തിയിരിക്കുന്നത്.