അറപ്പ് ഉളവാക്കുന്ന ഇത്തരം കാര്യങ്ങള്‍ മേലില്‍ പോസ്റ്റ് ചെയ്യരുത്, സ്ത്രീകള്‍ വെറും ശരീരം മാത്രമല്ല; അശ്ലീല കമന്റിട്ടയാള്‍ക്ക് ദിവ്യ ദത്തയുടെ മറുപടി

ബോളിവുഡിലെ മുന്‍നിര സഹനടിമാരില്‍ ഒരാളാണ് ദിവ്യ ദത്ത. കിഞ്ഞ ദിവസം നടി തന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെള്ളനിറത്തിലുള്ള കുര്‍ത്ത ധരിച്ച ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. എന്നാല്‍ ഒരാളുടെ പ്രതികരണം അശ്ലീലം നിറഞ്ഞതായിരുന്നു. ഇതിന് കടുത്ത മറുപടി തന്നെയാണ് താരം നല്‍കിയത്.

“അതേ, അതു വലുതാണ്, അതിന് നിങ്ങള്‍ക്കെന്താ?. സ്ത്രീകളെ അപമാനിക്കുന്നത് അവസാനിപ്പിക്ക്. സ്ത്രീകളെന്നാല്‍ വെറും ശരീരം മാത്രമല്ല. ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ തിളക്കം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ക്ഷമിക്കണം, നിങ്ങളില്‍ നിന്ന് അത്തരം നല്ല കാര്യങ്ങളൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ. അറപ്പുളവാക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഇനി മേലില്‍ പോസ്റ്റ് ചെയ്യരുത്”. – ദിവ്യ കുറിച്ചു.

സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കണമെന്നും അവരോടെങ്ങിനെ പെരുമാറണമെന്നും ആണ്‍കുട്ടികളെ വീട്ടിലും സ്‌കൂളിലും ഒക്കെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സംഭവത്തെ കുറിച്ച് ദിവ്യ പ്രതികരിച്ചു.

Read more

https://www.instagram.com/p/BxCUVPGnyBm/?utm_source=ig_embed