കുറുപ്പിന് ശേഷം ഞാന്‍ ദുഃഖിതനാണെന്ന് കരുതിയോ? പുതിയ ഫോട്ടോയുമായി ദുല്‍ഖര്‍ സല്‍മാന്‍

 

സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവായ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇപ്പോഴിതാ യാത്രയ്ക്കിടയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കുറുപ്പ് സെല്‍ഫികള്‍ക്ക് ശേഷം താന്‍ ദുഃഖിതാണ് എന്ന് പലരും കരുതിയിരുന്നെന്നും എന്നാല്‍ അങ്ങനെ അല്ല എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ദുല്‍ഖര്‍ നായകനായെത്തിയ ചിത്രം കുറുപ്പ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനകം ചിത്രം 75 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.