ഉപ്പൂപ്പാന്റെ ഈ പാട്ടുകേട്ടാലെ ദുല്‍ഖറിന്റെ കുഞ്ഞുമറിയം ഉറങ്ങു

ധാരാളം നല്ല ഗാനരംഗങ്ങളില്‍ അഭിനയിച്ച നടനാണ് ദുല്‍ഖര്‍. പാട്ടുപാടിയും ആരാധകരുടെ ഇഷ്ടം നേടിയിട്ടുണ്ട് ഈ യുവനടന്‍. എന്നാല്‍ ദുല്‍ഖറുടെ മകള്‍ക്കിഷ്ടം ആ പാട്ടുകളൊന്നുമല്ല. പകരം ദുല്‍ഖറുടെ വാപ്പച്ചിയായ മമ്മൂട്ടിയുടെ പാട്ടാണ്. അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ “”വെണ്ണിലാ ചന്ദനകിണ്ണം”” എന്ന ഗാനമാണ് കുഞ്ഞു മറിയത്തിന്റെ പ്രിയപ്പെട്ട ഗാനം.

യുവ അവാര്‍ഡ് ദാനചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് ദുല്‍ഖര്‍ തന്റെ മകളുടെ ഇഷ്ടഗാനം വെളിപ്പെടുത്തിയത്. വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനം കേട്ടാല്‍ തന്റെ മകള്‍ വേഗം ഉറങ്ങുമെന്നും അതാണ് അവളെ ഉറക്കാനുള്ള ഇപ്പോഴത്തെ തന്റെ ട്രിക്കെന്നും ദുല്‍ഖര്‍ പറഞ്ഞു. ആരാധകരുടെ ആവശ്യപ്രകാരം ആ ഗാനം ആലപിച്ച ശേഷമാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

https://www.youtube.com/watch?time_continue=238&v=HCR5KtLzRDQ

Read more

ഈ പാട്ട് തനിക്കും ഏറെ പ്രിയപ്പെട്ടതാണെന്നും അത് കേള്‍ക്കുമ്പോള്‍ വാപ്പച്ചി വഞ്ചി തുഴയുന്ന വിഷ്വല്‍ ഓര്‍മവരുമെന്നും ദുല്‍ഖര്‍ പറഞ്ഞു. മകള്‍ക്ക് ഇപ്പോള്‍ ആ പാട്ടിന്റെ അര്‍ത്ഥമോ പ്രാധാന്യമോ അറിയില്ലെന്നും വലുതാകുമ്പോള്‍ അവളതിന്റെ പ്രാധാന്യം മനസിലാക്കുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.