നിങ്ങള് മലയാളം മറന്നോ? കിംഗ് കോംഗിന്റെയും ഗോഡ്‌സില്ലയുടെയും കഥ തമിഴില്‍ പറഞ്ഞ് ദുല്‍ഖര്‍

കിംഗ് കോംഗും ഗോഡ്‌സില്ലയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഗോഡ്‌സില്ല വേഴ്‌സസ് കോംഗ് എന്ന സിനിമയുടെ ട്രൈലറാണ് ദുല്‍ഖര്‍ തമിഴില്‍ വിവരിച്ചത്.ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടിയാണ് ദുല്‍ഖര്‍ ഗോഡ്‌സില്ല വേഴ്‌സസ് കോംഗിന്റെ പ്രമോഷന്‍ ചെയ്തിട്ടുള്ളത്.

 

ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടിയാണ് ദുല്‍ഖര്‍ ഗോഡ്‌സില്ല വേഴ്‌സസ് കോംഗിന്റെ പ്രമോഷന്‍ ചെയ്തിട്ടുള്ളത്. കോംഗിന്റെയും ഗോഡ്‌സില്ലയുടേയും ഇതിഹാസ മത്സരം സ്വന്തം ശബ്ദത്തില്‍ വിവരിച്ചു എന്നാണ് താരം വീഡിയോയുടെ കൂടെ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

 

ഇരുവരുടെയും ഉത്ഭവവും ആദ്യകാലവും മനുഷ്യര്‍ അവരെ ആരാധിച്ചിരുന്ന കാലം തുടങ്ങി അവരുടെ പോരാട്ടങ്ങളുടെ കഥ അതീവ രസകരമായിട്ടാണ് ദുല്‍ഖര്‍ വിവരിച്ചിരിക്കുന്നത്.

 

ആഡം വിംഗ്ഗാര്‍ഡ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍, ആക്ഷന്‍ സിനിമയാണ് ഗോഡ്‌സില്ല വേഴ്‌സസ് കോംഗ്. റബേക്ക ഹാള്‍, അലക്‌സാണ്ടര്‍ സ്‌കാസ്ഗാര്‍ഡ്, മില്ലി ബോബി ബ്രൗണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.