ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ശ്രദ്ധിക്കുക; കോവിഡ് പോസിറ്റീവാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടില്‍ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read more