'ഓരോ ചിത്രങ്ങളും ഓരോ പാഠങ്ങള്‍, ഒന്നിലും കുറ്റബോധമില്ല' - ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ഓരോ ചിത്രങ്ങളിലും ദുല്‍ഖര്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അഭിനയിച്ച് മലയാളിപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടി.

ആദ്യ ചിത്രം സെക്കന്‍ഡ് ഷോ റിലീസ് ചെയ്തത് 2012 ഫെബ്രുവരി മൂന്നിനായിരുന്നു. കന്നി ചിത്രം തീയേറ്ററുകളിലെത്തി ആറു വര്‍ഷങ്ങള്‍ പിന്നിട്ട ഇന്ന് തന്റെ ഇതുവരെയുള്ള സിനിമാജീവിതത്തെ വിലയിരുത്തിയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചും പിന്തുണച്ചും സ്‌നേഹിച്ചും ഒപ്പം നിന്നവര്‍ക്ക് നന്ദിയറിച്ചും ദുല്‍ഖര്‍ എത്തിയിരിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം ഈക്കാര്യം പങ്കുവച്ചത്.

തന്നെ സംബന്ധിച്ചിടത്തോളം ഓരോ ചിത്രങ്ങളും ഓരോ പാഠങ്ങളാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഉയര്‍ച്ചയും താഴ്ച്ചയും വളരെ സ്വഭാവികമാണെന്നും അവയില്‍ യാതൊരു ദുഖവും ഇല്ലെന്നും താരം കൂട്ടിചേര്‍ത്തു. ഇനി വരുന്ന ആറു വര്‍ഷങ്ങളില്‍ ഇതിലും കൂടുതല്‍ മനോഹരമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

Read more

https://www.facebook.com/DQSalmaan/photos/a.265084923593993.40540.261496793952806/1217258865043256/?type=3&theater