ഷട്ടര്‍ ഐലന്‍ഡ് അല്ല അതിരന്‍, ആ ജോണര്‍ ചിത്രമാണ് എന്നേ ഉള്ളൂ: സംവിധായകന്‍ വിവേക്

ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അതിരന്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടര്‍ന്ന് ഡി കാപ്രിയോ അഭിനയിച്ച ഷട്ടര്‍ ഐലന്‍ഡ്, ഗെറ്റ് ഔട്ട് തുടങ്ങി നിരവധി ചിത്രങ്ങളുമായി അതിരന് സാദൃശ്യമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ അത്തരം ധാരണകള്‍ തെറ്റാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിവേക്.

‘ഹോളിവുഡ് ചിത്രങ്ങളിലെ സാദൃശ്യം മാത്രമാണ് ആളുകള്‍ ശ്രദ്ധിച്ചത്. മലയാളത്തിലെ സിനിമകള്‍ ചര്‍ച്ചയായില്ല. ഉള്ളടക്കം, ശേഷം, ദേവദൂതന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ട്. ഒപ്പം ഷട്ടര്‍ ഐലന്‍ഡ്, എ ക്യുവര്‍ ഫോര്‍ വെല്‍നെസ്, സ്റ്റോണ്‍ഹേസ്റ്റ് അസൈലം എന്നീ ചിത്രങ്ങളും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഷട്ടര്‍ ഐലന്‍ഡ് അല്ല അതിരന്‍. ആ ജോണര്‍ ചിത്രമാണ് എന്നതേ ഉള്ളൂ, അവതരണരീതി തീര്‍ത്തും വ്യത്യസ്തമാണ്. ട്രെയിലറില്‍ ഇല്ലാത്ത പല കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഹൃദയം. അത് സിനിമ കണ്ടുതന്നെ അനുഭവിച്ചറിയേണ്ട ഒന്നാണ്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ വിവേക് പറഞ്ഞു.

കുടുംബ ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് ഒരുക്കുന്ന ത്രില്ലര്‍ സിനിമയാണ് അതിരനെന്നും മലയാളസിനിമ കടന്നു ചെല്ലാത്ത പ്രമേയപരമായ അന്തരീക്ഷത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നും വിവേക് പറയുന്നു. ഈ.മ.യൗവിന്റെ തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പി.എസ്. ജയഹരി സംഗീതവും ജിബ്രാന്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാനാണ് നിര്‍വഹിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.

ATHIRAN OFFICIAL TRAILER

Presenting You The Official Trailer Of Athiranസെഞ്ച്വറിയുടെ വിഷു ചിത്രം ഫഹദ് ഫാസിൽ – സായി പല്ലവി താരജോഡി ആദ്യമായി ഒന്നിക്കുന്ന അതിരന്റെ ഒഫീഷ്യൽ ട്രെയ്‌ലർ

Posted by Athiran on Monday, 8 April 2019