‘വലിയ കാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്….’; മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു

Gambinos Ad
ript>

കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനുള്ളില്‍ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ വിനയന്‍ നടന്‍ മോഹന്‍ലാലിലെ വെച്ച് ഇതുവരെ ഒരു ചിത്രവും ഒരുക്കിയിരുന്നില്ല. ഇതിന് പിന്നിലെ കാരണങ്ങല്‍ പലപ്പോഴും സിനിമാ രംഗത്ത് ചൂടുള്ള ചര്‍ച്ചയാണ്. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനും സിനിമ രംഗത്തെ ചര്‍ച്ചകള്‍ക്കും അവസാനം കുറിച്ച് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. താനും മോഹന്‍ലാലും ചേര്‍ന്ന് ഒരു സിനിമ ഉണ്ടാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത് വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ പുരത്തു വിട്ടിരിക്കുകയാണ്.

Gambinos Ad

‘ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്‍റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.’ വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലുമായി രൂപസാദൃശ്യമുള്ള മദന്‍ലാലിനെ വച്ച് വിനയന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെ മോശമായി ചിത്രീകരിച്ചുവെന്ന് പറഞ്ഞ് വിനയനുനേരെ വലിയ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. അമ്മയും തിലകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്ന കാലത്തും വിനയന്‍ മോഹന്‍ലാലിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ് വിനയന്റേതായി ഒടുവിലറങ്ങിയ ചിത്രം.