'കേരളത്തിലെ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികള്‍ ആണെന്ന് മനസ്സിലാകാത്തവര്‍ക്ക് ഇനി മനസ്സിലാകും'; മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റത്തെ കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കേരളത്തിലെ ദൈവങ്ങളും ദേവഗണങ്ങളും മതേതരവാദികള്‍ ആണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

“”കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും.. പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ “എഡ്യൂക്കേക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍”..”” എന്നാണ് മിഥുന്റെ കുറിപ്പ്.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്. 93 സീറ്റിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന് 45 സീറ്റും എന്‍ഡിഎക്ക് രണ്ടു സീറ്റുമാണ് നിലവിലുള്ളത്.

എംഎം മണി വിജയിച്ചു. 25,000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി ഇത്തവണ ഉടുമ്പന്‍ചോല മണ്ഡലം നിലനിര്‍ത്തിയത്.ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്തരഞ്ജന്‍ വിജയിച്ചു.