ക്ഷമ നശിച്ചാൽ തിലകന്‍ ചേട്ടന്‍ ‘മ’ ‘പ’ ചേര്‍ത്ത് തെറി വിളിക്കും; ലിജോ ജോസ് പെല്ലിശ്ശേരി

തന്റെ പിതാവ് നടത്തിയിരുന്ന സമിതി യുടെ നാടകങ്ങള്‍ സംവിധാനം ചെയ്തത് തിലകന്‍ ആണെന്ന ഓര്‍മ്മ പങ്കുവെച്ചു കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ അനുഭവങ്ങള്‍ വിവരിച്ചത്..

ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍

‘തിലകന്‍ ചേട്ടന്റെ നാടകം കണ്ടാണ് വളര്‍ന്നത്. ഡാഡിയുടെ മിക്ക നാടകങ്ങളും തിലകന്‍ ചേട്ടനാണ് സംവിധാനം ചെയ്തിരുന്നത്. തൃശ്ശൂര്‍ പുതുക്കാട് ഭാഗത്ത് ഏതെങ്കിലും ഓഡിറ്റോറിയത്തിലായിരിക്കും റിഹേഴ്‌സല്‍.

ഞാന്‍ അന്ന് ചെറിയ പയ്യനാണ്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ ഡയലോഗ് തെറ്റിച്ചവരെ തിലകന്‍ ചേട്ടന്‍ സ്‌റ്റേജില്‍ കയറ്റി നിര്‍ത്തി പ്രാക്ടീസ് ചെയ്യിപ്പിക്കും. ശരിയാക്കുന്നതു വരെ തിലകന്‍ ചേട്ടന്‍ വിടില്ല. ക്ഷമ നശിച്ചാല്‍ തിലകന്‍ ചേട്ടന്‍ പച്ചത്തെറിയാണ് പറയുക.

രസം എന്താണെന്ന് വച്ചാല്‍ മൈക്കെല്ലാം സെറ്റ് ചെയ്താണ് പ്രാക്ടീസ്. നല്ല എക്കോ ഉണ്ടായിരിക്കും. തിലകന്‍ ചേട്ടന്‍ ‘മ’ ‘പ’ ചേര്‍ത്ത് തെറി വിളിക്കുമ്പോള്‍ അത് ഓഡിറ്റോറിയത്തില്‍ മുഴങ്ങും’. ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.