ജോജുവിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്, ചെയര്‍മാനായതിനാല്‍ ജൂറിയില്‍ ഇടപെടാന്‍ അവകാശമുണ്ടായിരുന്നില്ല: കമല്‍

ജോജു ജോര്‍ജ്ജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് സംവിധായകന്‍ കമല്‍. അക്കാദമിയാണ് അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നതെങ്കിലും ജൂറിയില്‍ ഇടപ്പെടുവാന്‍ ചെയര്‍മാനായ തനിക്ക് അവകാശമുണ്ടായിരുന്നില്ല എന്ന് കമല്‍ സൂചിപ്പിച്ചു.

ഫൈനല്‍ റൗണ്ടിലെത്തിയ 3 താരങ്ങളായ സൗബിന്‍, ജയസൂര്യ, ജോജു എന്നിവര്‍ക്ക് തുല്യ മാര്‍ക്കാണ് ലഭിച്ചത്. മൂന്ന് പേരെ ഒരേ സമയം വിജയിയായി പ്രഖ്യാപിക്കാന്‍ ജൂറിയ്ക്ക് സാധിക്കാത്തതിനാലാണ് ജോജുവിനെ തഴഞ്ഞതെന്നും ജോജുവിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ തനിക്കും നിരാശയുണ്ടന്നും കമല്‍ പറഞ്ഞു.

ഒരു നടന് അപൂര്‍വങ്ങളില്‍ അപൂര്‍വമായി ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ജോസഫെന്നും ഇതുപോലെ കൊച്ചു ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടട്ടെ എന്ന് ആശംസിച്ചാണ് കമല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്