15 വർ‍ഷമായിട്ട് ഒരു ചിത്രം  പോലും ചെയ്യാത്തത് എന്തുകൊണ്ട്; ആരാധകന് മാസ് മറുപടിയുമായി ഭദ്രൻ

അടുത്തിടെ ഒരു ആരാധകൻ തന്നോട് ചോദിച്ച  ചോദ്യവും അതിന്  നൽകിയ ഉത്തരവും സോഷ്യൽ മീഡിയയിൽ  പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.

ഈ ചോദ്യങ്ങളാണ് ഒരാളെ വടവൃക്ഷമാക്കി മാറ്റുന്നത് എന്ന് കുറിച്ചു കൊണ്ടാണ് ഭദ്രൻ മട്ടേൽ കുറിപ്പ് തന്‍റെ ഫെയ്സ് ബുക്ക്  പേജിൽ പങ്കുവെച്ചിരിക്കുന്നത്.

“”ഈ ചോദ്യങ്ങളാണ് ഒരുവനെ വടവൃക്ഷമാക്കുന്നത്..

നമസ്കാരം സാർ. എന്‍റെ പേര് സുരേഷ് കുമാർ രവീന്ദ്രൻ. സിനിമാ ജേണലിസ്റ്റാണ്, ചെറിയ രീതിയിൽ ഒരു തിരക്കഥാകൃത്താണ്. അടുത്തിടെ, സന്തോഷ് ശിവൻ സാറിന്‍റെ “ജാക്ക് & ജിൽ” (മഞ്ജു വാരിയർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ ) എന്ന സിനിമയുടെ സംഭാഷണം എഴുതിയിരുന്നു. ഇപ്പോൾ ഒരു തമിഴ് സിനിമയുടെ രചനയിലാണ്. മലയാളവും തമിഴും ഒരേ പോലെ കൈകാര്യം ചെയ്യും സാർ. അൽപ്പം വിക്ക്‌ ഉണ്ട്. പക്ഷെ പാടുമ്പോൾ അത് ഇല്ല. ഇഎംഎസ് പറഞ്ഞതു പോലെ “വിക്ക് സംസാരിക്കുമ്പോൾ മാത്രമേയുള്ളൂ”…

സാറിന്‍റെ വലിയൊരു – ഏറ്റവും വലിയൊരു ആരാധകനാണ് ഞാൻ. സാറിന്‍റെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടവയാണ്, ചാനലുകളിലും മറ്റുമുള്ള ഓരോ അഭിമുഖ സംഭാഷണങ്ങളും ഒന്നും വിടാതെ കാണാറുണ്ട്. സാറിലെ സംവിധായകനെയും, പച്ചയായ മനുഷ്യനെയും ജീവനാണ്. എനിക്ക് സാറിനോട് രണ്ടു ചോദ്യങ്ങൾ ചോദിക്കാനുണ്ട്,

മലയാള സിനിമയിലെ ഒരേ ഒരു ഭദ്രൻ, അതെ, ഒരേ ഒരു ഭദ്രൻ മാട്ടേൽ, എന്തു കൊണ്ടാണ് 15 വർഷമായിട്ട് ഒരു സിനിമ പോലും ചെയ്യാത്തത്? സാറിന്‍റെ “ജെന്യുൻ” ആയിട്ടുള്ള ആരാധകർക്ക് അത് എത്രത്തോളം വേദനയുണ്ടാക്കും എന്ന് സാർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നതാണ് ചോദ്യം.

ആ വാക്കുകളുടെ ഓരോ ശ്വാസവും സിനിമയിൽ കൂടുതൽ കരുത്തോടെ ജീവിക്കാൻ എന്നെ പ്രചോദിപ്പിക്കുകയാണ്. എല്ലാ സിനിമയും സംഭവിക്കലാണ്, സംഭവിക്കാൻ നമുക്ക് പ്രതീക്ഷിക്കാം, എന്നാണ് ഭദ്രൻ അതിന് നൽകിയിരിക്കുന്ന ഉത്തരം.