എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവാത്തത് പോലും സേഫായിട്ടുള്ളതാണ്, ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍: തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

സിനിമയുടെ വിജയവും പരാജയവും ഒരേ സ്പിരിറ്റില്‍ എടുക്കുമെന്നും അച്ഛന്റെ പാതയാണ് അക്കാര്യത്തില്‍ പിന്തുടരുന്നതെന്നും ധ്യാന്‍ ശ്രീനിവാസന്‍. കൗമുദി മൂവിസിനോടായിരുന്നു ധ്യാനിന്റെ പ്രതികരണം.
കഥ കേള്‍ക്കുമ്പോഴേ സ്ട്രൈക്ക് ചെയ്യുന്ന എന്തെങ്കിലും ഐഡിയ അതില്‍ കാണും. ‘അടി കപ്യാരേ കൂട്ടമണി’യില്‍ മെന്‍സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി വരുമ്പോള്‍ എങ്ങനെയിരിക്കും എന്നാതാണ് പ്രധാനഘടകം. അത് വര്‍ക്ക് ഒട്ട് ആകും. കാരണം പണ്ട് ചോക്ലേറ്റില്‍ രാജുവേട്ടന്‍ ഗേള്‍സ് കോളേജില്‍ വരുന്നു എന്ന് പറയുന്നത് പെലെയൊരു ഐഡിയ ആയിരുന്നു.

‘പിന്നെ ഓരോ ചിത്രത്തിന്റെ വിജയവും പരാജയവും അതുപോലെ തന്നെ എടുക്കാറുള്ളൂ. അച്ഛന്‍ സ്വീകരിക്കുന്ന വഴി തന്നെയാണ് പിന്തുടരാറുള്ളത്. ഒരു സിനിമ കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അതിനൊരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് അച്ഛന്‍. പിന്നെ അടുത്ത സിനിമയിലേക്ക് പോവുക എന്നുള്ളതാണ്.

ആ സിനിമ വിജയമായാലും പരാജയമായാലും അതില്‍ തന്നെ സ്റ്റക്ക് ചെയ്ത് നില്‍ക്കരുത് എന്നൊരു ലൈനാണ്. നിര്‍മാതാവിന് നഷ്ടമുണ്ടാക്കരുതെന്നുള്ളതാണ് പ്രധാനം. എന്റെ സിനിമകള്‍ തിയേറ്ററില്‍ വലിയ വിജയമാവത്തത് പോലും സേഫായട്ടുള്ളതാണ്. ഒന്നോ രണ്ടോ എണ്ണം ഒഴിച്ചാല്‍ പോലും,’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.