സിനിമ തൊഴിലാളികള്‍ക്ക്  ചിരഞ്ജീവിയുടെ കൈത്താങ്ങ്; കൊറോണ ക്രൈസിസ് ചാരിറ്റിയുടെ കീഴില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു

സിനിമാപ്രവർത്തകരിൽ വാക്‌സിനേഷന് തുടക്കമിട്ട് നടന്‍ ചിരഞ്ജീവി. നടന്റെ കൊറോണ ക്രൈസിസ് ചാരിറ്റി (സിസിസി) എന്ന സംരംഭത്തിന്റെ കീഴിലാണ്  ഡ്രൈവിന് തുടക്കം കുറിച്ചത്. തെലുങ്കു സിനിമ മേഖലയിലെ പ്രവര്‍ത്തകരോടും, സിനിമ മാധ്യമ പ്രവര്‍ത്തകരോടും വാക്‌സിനെടുക്കാന്‍ ആദ്ദഹം ആവശ്യപ്പെട്ടു.

അപ്പോളോ 247നിന്റെയും ചിരഞ്ജീവി ചാരിറ്റബള്‍ ട്രസ്റ്റിന്റെയും സഹായത്തോടെ കൊറോണ ക്രൈസിസ് ചാരിറ്റിയുടെ കീഴില്‍ ഇന്ന് മുതല്‍ തെലുങ്കു സിനിമ മേഖലയിലെ പ്രവര്‍ത്തകര്‍ക്കും സിനിമ മാധ്യമ പ്രവര്‍ത്തകര്‍ക്കുമായുള്ള വാക്‌സിനേഷന്‍ പ്രേഗ്രാം ആരംഭിക്കുകയാണെന്നാണ് പരിപാടിയെ കുറിച്ച് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്.