കേരളത്തില്‍ എനിക്കും ആരാധകരുണ്ടോ?, മലയാളത്തില്‍ അഭിനയിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കണോ: ചിരഞ്ജീവി ചോദിക്കുന്നു

അവസരം കിട്ടിയാല്‍ മലയാളം സിനിമയില്‍ അഭിനയിക്കുമെന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. ഏറ്റവും യുക്തിഭദ്രമായ കഥകളാണ് മലയാളത്തില്‍ സിനിമകള്‍ ആവുന്നത്. മലയാളത്തില്‍ അഭിനയിക്കുന്നതിന് രണ്ടാമതൊന്ന് ആലോചിക്കുന്നത് എന്തിനാമെന്ന് ചിരഞ്ജീവി പറയുന്നു.

”ഈ ചോദ്യം തന്നെ എന്തിനെന്ന് മനസിലാകുന്നില്ല. ഏറ്റവും യുക്തിയുള്ള കഥകളാണ് മലയാളത്തില്‍ സിനിമകള്‍ ആവുന്നത്. മലയാളത്തില്‍ അഭിനയിക്കുന്നതിനെപ്പറ്റി രണ്ടാമതൊന്ന് ആലോചിക്കുന്നത് എന്തിനാണ്” എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിരഞ്ജീവി പ്രതികരിക്കുന്നത്.

കേരളത്തിലെ ആരാധകരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ”കേരളത്തില്‍ എനിക്കും ആരാധകരുണ്ടോ?” എന്നാണ് ചിരഞ്ജീവി ചോദിക്കുന്നത്. സന്തോഷമുണ്ട്. എല്ലാ ആരാധകര്‍ക്കും എല്ലാ മലയാളികള്‍ക്കും സമൃദ്ധി ആശംസിക്കുന്നു. എല്ലാ നന്മകളും സംഭവിക്കട്ടെ എന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ദിവസം ചിരഞ്ജീവി കൊച്ചിയില്‍ എത്തിയിരുന്നു. കൊച്ചിയില്‍ നിന്നും ഹെലികോപ്റ്ററില്‍ നിലയ്ക്കല്‍ എത്തി ശബരിമല ദര്‍ശനം നടത്തിയ ശേഷം താരം വൈകിട്ട് ഗുരുവായൂരിലും ദര്‍ശനം നടത്തി. അതേസമയം, ആചാര്യ ആണ് ചിരഞ്ജീവിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.