രാഷ്ട്രീയ കൊലപാതകങ്ങളോട് യോജിപ്പില്ല, ഒരു കൂട്ടര്‍ ദൈവത്തെ പോലെ ശിക്ഷ വിധിക്കുന്നത് ശരിയല്ല: ചെമ്പന്‍ വിനോദ്

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ചെമ്പന്‍ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍ എന്ന സിനിമയിലെ “ഇന്‍സ്‌പെക്ടര്‍ ശരവണന്‍” എന്ന റോളിലൂടെയാണ് ചെമ്പന്‍ വിനോദിന്റെ മലയാള സിനിമാ പ്രവേശം. തുടര്‍ന്നും വ്യത്യസ്തമായ വേഷങ്ങള്‍ തേടിയെത്തിയ ചെമ്പന്‍ വിനോദിപ്പോള്‍ മലയാളത്തിലെ തിരക്കുള്ള അഭിനേതാവാണ്. തന്റേതായ നിലപാടുകള്‍ ആരുടെയും മുഖത്തു നോക്കി പറയുന്ന സ്വഭാവക്കാരനായ ചെമ്പന്‍ തനിക്ക്  ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ലെന്നാണ് പറയുന്നത്.

“എങ്ങും ചായുന്നില്ല. രാഷ്ട്രീയം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അഭിപ്രായ പ്രകടനം നടത്താറില്ല. അതിനുള്ള അറിവില്ലാത്തതാണ് കാരണം. ഇവിടെ കാര്യങ്ങളൊക്കെ കുറച്ചുകൂടി നന്നായി നടന്നാല്‍ കൊള്ളാമായിരുന്നെന്ന് തോന്നാറുണ്ട്. മറ്റ് രാജ്യങ്ങള്‍ വികസനത്തില്‍ ബഹുദൂരം മുന്നേറുമ്പോള്‍ നമ്മള്‍ പിന്നിലാണ്. സമൂഹ നന്മക്കായ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്നാണ് എന്റെ അഭിപ്രായം.”

Read more

“രാഷ്ട്രീയ കൊലപാതകങ്ങളോട് യോജിപ്പില്ല. ഒരു കൂട്ടര്‍ ദൈവത്തെ പോലെ ശിക്ഷ വിധിക്കുന്നത് ശരിയല്ല. എല്ലാ പാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രങ്ങളെ ബഹുമാനിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ എല്ലാ സര്‍ക്കാരും പരാജയമാണ്. 100 രൂപ ഫണ്ട് കിട്ടുമ്പോള്‍ അതില്‍ 50 രൂപ എങ്കിലും നാടിന് വേണ്ടി ചെലവഴിക്കണം. നാടിനെ നശിപ്പിക്കാന്‍ പലരും ഇപ്പോള്‍ ഇറങ്ങി തിരിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ എല്ലാ ദിവസവും മണ്ടത്തരങ്ങള്‍  പറയുന്നു.” ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ് പറഞ്ഞു.