'ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം മാത്രം ധരിച്ച് വേദിയിലെത്തും'; ഞെട്ടിക്കുന്ന പ്രസ്താവനയുമായി പോപ് ഗായിക

ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം ധരിച്ച് വേദിയിലെത്തുമെന്ന് ഗായിക കാമില കബെല്ലോയും കാമുകന്‍ ഷോണ്‍ മെന്റസും. ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഇരുവരും രംഗത്തെത്തിയത്. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇരുവര്‍ക്കും നോമിനേഷന്‍ ലഭിച്ചത്.

“എനിക്കും ഷോണിനും ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ ട്വന്റിവണ്‍ പൈലറ്റ്‌സ് ചെയ്തതു പോലെ സ്റ്റേജില്‍ അടിവസ്ത്രം ധരിച്ച് ഞങ്ങള്‍ എത്തും”. 2017-ല്‍ വണ്‍ പൈലറ്റ്‌സ് ടീം ടെയ്‌ലര്‍ ജോസഫും ജോഷ് ഡണും ചെയ്തതിനെ ഓര്‍മ്മിപിച്ച് കാമില പറഞ്ഞു. എന്നാല്‍ പിന്നീട് താന്‍ ഇക്കാര്യം തമാശയായി പറഞ്ഞതാണെന്നും അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കില്‍ താന്‍ അതിന് ഇപ്പോഴേ വര്‍ക്കൗട്ട് ചെയ്യേണ്ടി വരുമെന്നും കാമില പറഞ്ഞു.

Read more

2017-ലാണ് കാമിലയുടെ ആദ്യ ആല്‍ബമായ ക്രൈയിംഗ് ക്ലബ് റിലീസ് ചെയ്തത്. ഐ നോ വാട്ട് യു ഡിഡ് ലാസ്റ്റ് സമ്മര്‍, ബാഡ് തിംഗ്‌സ്, ഹവാന, നെവര്‍ ബി ദ സേം തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയ ആല്‍ബങ്ങള്‍. ഈ മാസം 27- നാണ് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.