ലാലിന്റെ കഥാപാത്രം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത; ബിഗ് ബ്രദറിനെ കുറിച്ച് സംവിധായകന്‍ സിദ്ദിഖ്

സിദ്ദിഖ് – മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ജനുവരി 16 തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ ഒരു വിധം കഥാപാത്രങ്ങളെല്ലാം ചെയ്തു കഴിഞ്ഞു. എന്നാല്‍ ബിഗ് ബ്രദറിലെ കഥാപാത്രം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സ്ഥിരം കാണുന്ന കഥാപാത്രം പോലെയല്ല. ലാലിന്റെ കഥാപാത്രം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു വേഷമാണിത്. കേരള കൗമുദിയുമായുള്ള അഭിമുഖത്തിലാണ് സിദ്ദിഖ് മനസ്സ് തുറന്നത്.

. “ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍” എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

അനൂപ് മേനോന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,സര്‍ജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍, ടിനി ടോം,ഇര്‍ഷാദ്,ഷാജു ശ്രീധര്‍,ജനാര്‍ദ്ദനന്‍,ദിനേശ് പണിക്കര്‍, മുകുന്ദന്‍,മജീദ്,അപ്പ ഹാജ,നിര്‍മ്മല്‍ പാലാഴി,അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭൂ,ഹണി റോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.