ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണം മറിയലും കണ്ട്‌ ആസ്വദിച്ചുകൊണ്ടിരുന്നു, ആദിയെ പുകഴ്ത്തി ബാലചന്ദ്രമേനോന്‍

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ആദി മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തെ പുകഴ്ത്തി തെന്നിന്ത്യന്‍ സിനിമാരംഗത്തുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ തന്റെ ഫേയ്‌സ് ബുക്കില്‍ പ്രണവിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.

പ്രണവിന്റെ ഒരു പഴയ ചിത്രവും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്. ശിവാജി ഗണേശനെ നായകനാക്കി തായ്ക്കു ഒരു താലാട്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനിടയില്‍ തിരുവനന്തപുരത്തെ മോഹന്‍ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ വച്ചെടുത്ത പ്രണവിന്റെ ചിത്രമാണ്് സംവിധായകന്‍ ഫേയ്‌സ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

ഈ ഫോട്ടോക്ക് ഈ നിമിഷം വാര്‍ത്താ പ്രാധാന്യം വന്നിരിക്കുന്നു…
നടികര്‍ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലില്‍ “തായ്ക്കു ഒരു താലാട്ട്” എന്ന ഒരു ചിത്രം ഞാന്‍ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേര്‍ക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുട ഒരു “പൈങ്കിളി കഥയുടെ” തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഞാന്‍ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോള്‍ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്.
ഞാന്‍ അവിടെ ചെല്ലുമ്പോള്‍ സാക്ഷാല്‍ ശിവാജി ഗണേശന്‍ ചമ്രം പടിഞ്ഞു ബെഡില്‍. ആ മുറിയില്‍ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാന്‍ അറിഞ്ഞത് മോഹന്‍ലാലിന്റെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്. വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോള്‍ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..
രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചന്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയിരിക്കുന്നു…
അതെ…
പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ” ആദി ” പ്രദര്‍ശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു …
അഭിനന്ദനങ്ങള്‍!
പ്രണവിനും മോഹന്‍ലാലിനും ജിത്തുജോസഫിനും…

https://www.facebook.com/SBalachandraMenon/photos/a.493079390735691.110242.477668108943486/1684594694917482/?type=3&theater